സ്വയം തൊഴിൽ ചെയ്യാൻ താല്പര്യം ഉള്ളവർക്ക്

സ്വയം തൊഴിൽ സംരംഭകരാകാൻ താല്പര്യമുള്ളവർക്കായി പുതിയതായി ഈ വർഷം തുടങ്ങുന്ന വിവിധ വ്യവസായങ്ങളിൽ പങ്കുചേരാൻ താല്പര്യമുള്ളവരിൽ നിന്ന് മറുപടി ക്ഷണിച്ചു കൊള്ളുന്നൂ. വിവിധ വ്യവസായങ്ങളിൽ പ്രവർത്തന പരിചയം ഉള്ളവരും വ്യവസായങ്ങൾ നടത്തികൊണ്ടിരിക്കുന്നവരും മുൻകൈയെടുത്ത് മുതൽ മുടക്കിന് ആനുപാതികമായ വരുമാനം ലഭിക്കുമെന്ന് ഫീസിബിലിറ്റി പഠനം നടത്തിയിട്ടുള്ള സംരംഭങ്ങൾ മാത്രമേ ഉൾപെടുത്തിയിട്ടുള്ളൂ . പത്തു ലക്ഷം രൂപ മുതൽ 25 ലക്ഷം രൂപ വരെ ഷെയർ വേണ്ടിവരുന്ന ചെറുകിട സംരംഭങ്ങളും ഒരു ലക്ഷം രൂപ മുതൽ അഞ്ച് ലക്ഷം രൂപ വരെ ഷെയർ ഇടാവുന്ന മൈക്രോ ഇൻവെസ്റ്റ്മെന്റ് സംരംഭങ്ങളും അടങ്ങുന്ന ഏഴ് പദ്ധതികളാണ് തുടങ്ങാൻ ഉദ്ദേശിക്കുന്നത്. കുറഞ്ഞത് ഒരു ലക്ഷം രൂപയെങ്കിലും മുടക്കാനോ ഇല്ലെങ്കിൽ അതിലേക്കായ കോലാറ്ററലോ ഉള്ളവർക്ക് ഇതിൽ ഏതെങ്കിലും സംരംഭങ്ങളിൽ പങ്കാളികളാകാൻ ബന്ധപ്പെടാം. കൂടാതെ ഫുൾ ടൈം ആയോ പാർട്ട് ടൈമായോ ഇതിൽ പ്രവർത്തിക്കുകയോ അല്ലെങ്കിൽ സ്ലീപ്പിങ് പാർട്ണർ ആയോ സൗകര്യം അനുസരിച്ചു് പങ്കാളികളാകാം . വർക്കിംഗ് പാർട്ണർ മാർക്ക് ലാഭ വിഹിതവും ഒപ്പം മാസ ശമ്പളവും ലഭിക്കും. ഷെയറിൽ മുടക്കേണ്ടത് രജിസ്‌ട്രേഷൻ സമയത്ത്‌ മാത്രം. ഇതിൽ ചിലത് പാർട്ണർഷിപ്പായും ചിലത് പ്രൈവറ്റ് ലിമിറ്റഡ് ആയും ആയിരിക്കും രജിസ്റ്റർ ചെയ്യുന്നത്. ഒരു സംരംഭത്തിന് രണ്ടോ മൂന്നോ പാർട്ണർമാരേ ഉണ്ടാകുകയുള്ളൂ. വർക്കിംഗ് പാർട്നെർസ് തിരുവനന്തപുരത്ത് ആദ്യത്തെ ഒന്നോ രണ്ടÔ